ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന്നി​വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി സെ​ല്‍​ഫി മ​ത്സ​രം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണവി​ഭാ​ഗ​മാ​യ ആ​ല​പ്പു​ഴ സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രം. 2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ​വ​ര്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

21 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ ആ​യി​രി​ക്ക​ണം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം പോ​ളിം​ഗ് ബൂ​ത്ത് പ​രി​ധി​യി​ല്‍​വ​ച്ചാ​ണ് സെ​ല്‍​ഫി എ​ടു​ക്കേ​ണ്ട​ത്. ചൂ​ണ്ടു​വി​ര​ലി​ലെ മ​ഷി അ​ട​യാ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള സെ​ല്‍​ഫി​യാ​ണ് മ​ത്സ​ര​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്.സെ​ല്‍​ഫി ഫോ​ട്ടോ വോ​ട്ട​ര്‍​മാ​രു​ടെ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ #election2024_sveepalappuzha ഹാ​ഷ് ടാ​ഗി​ല്‍ പോ​സ്റ്റ് ചെ​യ്യ​ണം. 26 രാ​വി​ലെ ഏഴുമു​ത​ല്‍ വൈ​കു​ന്നേ​രം ഏഴുവ​രെ​യാ​ണ് മ​ത്സ​ര സ​മ​യം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 20 സെ​ല്‍​ഫി​ക​ള്‍​ക്ക് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഒ​രു​ക്കു​ന്ന സൗ​ജ​ന്യ​ഹൗ​സ് ബോ​ട്ട് യാ​ത്ര​യാ​ണ് സ​മ്മാ​നം.

LEAVE A REPLY

Please enter your comment!
Please enter your name here