ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടന്മാരാര്ക്കു സമ്മാനിച്ചു. ഉത്സവത്തോടനുബന്ധിച്ചു തെക്കേ നടയിലെ സ്പെഷല്‍ പന്തലില്‍ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.
ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് വി.കെ. വിജയന് പുരസ്കാരം സമര്‍പ്പിച്ചു. പ്രവാസി നിസാര്‍ അഷ്റഫ്, വോള്‍ഗ അഗ്രോ ഫുഡ്സ് ഡയറക്ടര്‍ പ്രദീപ്മേനോന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ദേവസ്വം മെമ്പര്‍ അഡ്വ. കെ.ജി. അജയകുമാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ കെ. ഉഷാനന്ദിനി നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ രാഘവന് മുളങ്ങാടന്‍, വി.സി. പ്രഭാകരന്, കെ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.