തെന്മല : ശേന്തുരുണി വന്യജീവി സാങ്കേതത്തിന്റെ ഭാഗമായിട്ടുള്ള വനമേഖലയില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.അസ്ഥികൂടത്തിന് മാസങ്ങള്‍ പഴക്കമുണ്ട്. വനത്തിനുള്ളില്‍ തൂങ്ങിമരിച്ചയാളുടെ മൃതദേഹം പഴക്കം ചെന്ന് താഴേക്ക് വീണതാകാം എന്നാണു നിഗമനം. അസ്ഥികൂടം കണ്ടെത്തിയതിന് സമീപത്ത് മരത്തില്‍ കെട്ടിയ നിലയില്‍ കൈലിയും കണ്ടെത്തിയിട്ടുണ്ട്.മീന്മൂട്ടി ഭാഗത്ത് മീന്‍ പിടിക്കാന്‍ പോയയളാണ് തലയോട്ടിയും ഏതാനും എല്ലുകളും കണ്ടെത്തിയത്. തുടര്‍ന്ന് കുളത്തുപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊല്ലത്ത് നിന്നും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിട്ടുണ്ട്.