അടൂര്‍,:തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്ന സെല്‍ഫി പോയിന്റുകള്‍ ശ്രദ്ധേയമാകുന്നു. തെരഞ്ഞെടുപ്പില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനായി ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവ സംയുക്തമായാണ് സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്.’ഞാന്‍ വോട്ട് ചെയ്യും’ എന്ന സന്ദേശമാണ് സെല്‍ഫി പോയിന്റിലൂടെ നല്‍കുന്നത്. കളക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ച സെല്‍ഫി പോയിന്റ് രണ്ടു ദിവസം മുമ്പ് കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തിരുന്നു. അടൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍ റവന്യു ടവറിലും കോന്നി, റാന്നി മണ്ഡലങ്ങളില്‍ മിനി സിവില്‍ സ്റ്റേഷനുകളിലുമാണ് സെല്‍ഫി പോയിന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here