കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച കു​റി​ച്ച സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് തി​രു​ത്തി സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 47,760 രൂ​പ​യി​ലും ഗ്രാ​മി​ന് 5,970 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് സ്വ​ര്‍​ണ​വി​ല.

ചൊ​വ്വാ​ഴ്ച പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യും ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ട്ടി​രു​ന്നു. ഇ​താ​ണ് ഇ​ന്ന് തി​രു​ത്തി പു​തി​യ ഉ​യ​രം കു​റി​ച്ച​ത്. ര​ണ്ടു​ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്ന സ്വ​ർ​ണ​വി​ല​യാ​ണ് ചൊ​വ്വാ​ഴ്ച അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ർ​ന്ന​ത്. ഇ​തി​ന് മു​ൻ​പ് 2023 ഡി​സം​ബ​ർ 27ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 47,120 രൂ​പ​യാ​യി​രു​ന്നു ച​രി​ത്ര​ത്തി​ലെ പ​വ​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here