ആലപ്പുഴ: സംയോജിത ശിശു വികസന സേവന പദ്ധതിക്ക് കീഴിൽ  2022-23ൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള പുരസ്കാരങ്ങളിൽ ജില്ലയ്ക്ക് നേട്ടം. അങ്കണവാടി പ്രവർത്തകർക്കുള്ള അവാർഡിന് ആലപ്പുഴ അർബൻ ഐ.സി.ഡി.എസിലെ ഇ.വി റോസമ്മ, പട്ടണക്കാട് ഐ.സി.ഡി.എസിലെ എ.കവിത, മുതുകുളം അഡീഷണൽ ഐ.സി.ഡി.എസിലെ എസ്.ഓമന എന്നിവർ അർഹരായി. ഹെൽപ്പർ വിഭാഗത്തിൽ ആലപ്പുഴ അർബൻ ഐ.സി.ഡി.എസിലെ  സബിത രാജ, പട്ടണക്കാട് ഐ.സി.ഡി.എസിലെ കെ. ടി ലത, മുതുകുളം അഡീഷണൽ ഐ.സി.ഡി.എസിലെ രുഗ്മിണിയമ്മ എന്നിവർ അർഹരായി. സൂപ്പർവൈസർ വിഭാഗത്തിൽ ആലപ്പുഴ അർബൻ ഐ.സി.ഡി.എസിലെ അഞ്ചു അരുമ നായകനും ജില്ലാ കളക്ടർമാർക്കുള്ള സ്പെഷ്യൽ അവാർഡിന് വി.ആർ കൃഷ്ണ തേജയും അർഹനായി.
 മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ് കൃഷ്ണപുരം മോഡൽ അംഗനവാടി നേടി. അവാർഡുകൾ മാർച്ച് ഏഴിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിത ദിനാഘോഷ പരിപാടിയിൽ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here