ഗ്രീന്‍ ലൈന്‍ പ്രശ്‌നമുള്ള ചില ഗാലക്‌സി എസ് സീരീസ് ഫോണുകള്‍ക്ക് സാംസങ് സൗജന്യമായി സ്‌ക്രീന്‍ മാറ്റി നല്‍കുന്നതായി വിവരം. ഗാലക്‌സി എസ്20 സീരീസ്, ഗാലക്‌സി എസ്21 സീരീസ്, എസ്22 അള്‍ട്ര സ്മാര്‍ട്‌ഫോണുകള്‍ എന്നിവയ്ക്ക് ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.സാംസങ് ഫോണുകളുടെ സ്‌ക്രീനില്‍ പച്ചവര കാണുന്നുവെന്ന പരാതി വര്‍ധിച്ചുവരികയാണ്. ഗാലക്‌സി എസ് സീരീസില്‍ വരുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലുകളും ഈ പ്രശ്‌നം നേരിടുന്നുണ്ട്. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിന് പിന്നാലെയാണ് പലരും ഈ പ്രശ്‌നം നേരിട്ടത്.ഈ പ്രശ്‌നം നേരിടാന്‍ കമ്പനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്‌ക്രീന്‍ റീപ്ലേസ് മെന്റ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തരുണ്‍ വാറ്റ്‌സ് എന്നയാള്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ വാങ്ങിയ ഗാലക്‌സി എസ്20 സീരീസ്, ഗാലക്‌സി എസ്21 സീരീസ്, എസ്22 അള്‍ട്ര സ്മാര്‍ട്‌ഫോണുകള്‍ എന്നിവയ്ക്കാണ് സൗജന്യമായ സ്‌ക്രീന്‍ മാറ്റിനല്‍കുക. വാറന്റി ഇല്ലെങ്കിലും സ്‌ക്രീന്‍ മാറ്റിനല്‍കും.

2024 ഏപ്രില്‍ 30 വരെ ഗ്രീന്‍ ലൈന്‍ പ്രശ്‌നമുള്ള മുകളില്‍ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കള്‍ക്ക് സാംസങ് സര്‍വീസ് സെന്ററില്‍ എത്തി ഓഫര്‍ സ്വീകരിക്കാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here