പാലക്കാട്: നെല്ലിയാമ്പതി മലനിരകളില്‍ സ്റ്റെല്ലേറിയ (കാരിയോഫിലേസി കുടുംബം) വര്‍ഗത്തില്‍പ്പെട്ട പുതിയ ഇനം സസ്യം ഗവേഷകര്‍ കണ്ടെത്തി. ‘സ്റ്റെല്ലേറിയ മീഡിയ’ എന്ന സസ്യവിഭാഗത്തിലുള്‍പ്പെടുന്നതാണിത്. എങ്കിലും ആ സസ്യവിഭാഗത്തിന്റെ സഹപത്രങ്ങള്‍, വിദളങ്ങള്‍, ദളങ്ങള്‍, പൂമ്പൊടിരൂപങ്ങള്‍, വിത്ത്, ഉപരിതലഘടന എന്നിവയില്‍നിന്ന് പുതിയ സസ്യം വ്യത്യസ്തമാണ്.

ജനിതകശാസ്ത്രജ്ഞയായ ബാര്‍ബറ മാക്ലിന്റോക്കിന്റെ ബഹുമാനാര്‍ത്ഥം പുതിയ ഇനത്തിന് ‘സ്റ്റെല്ലേറിയ മക്ലിന്റോക്കിയേ’ എന്ന് പേരിട്ടു.കോയമ്പത്തൂര്‍ പി.എസ്.ജി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസി. പ്രൊഫ. ഡോ. ആര്യയാണ് ഈ കണ്ടെത്തലിന് പിന്നില്‍. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍കുമാറിന്റെ മാര്‍ഗനിര്‍ദേശത്തിലായിരുന്നു പഠനം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അധ്യാപകരായ ഡോ. വി. സുരേഷ്, ഡോ. സോജന്‍ ജോസ്, അലന്‍ അലക്‌സ് എന്നിവരും പഠനത്തില്‍ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here