വെച്ചുചിറ : എം ജി യൂണിവേഴ്സിറ്റി സ്നേഹവീട് പദ്ധതി ഭാഗമായി വെച്ചുചിറ മേഴ്സി ഹോമിലെ അന്തേവാസികൾക്ക് എരുമേലി എം ഇ എസ് കോളേജ് മാനേജ്മെന്റും നാഷണൽ സർവീസ് സ്കീമും നിർമ്മിച്ചു നൽകുന്ന സ്നേഹവീട് ഉദ്ഘാടനത്തിനായി ഒരുങ്ങി.നൂറിലധികം അന്തേവാസികൾ സ്ഥലപരിമിതി മൂലം വിഷമിക്കുന്ന അവസ്ഥയിൽ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളും അധ്യാപകരും സാന്ത്വനമായി കടന്നു വരികയും ഈ കാരുണ്യ പ്രവർത്തനത്തിനു തുടക്കം കുറിക്കുകയും ചെയ്തത്.കഴിഞ്ഞ ഒരു വർഷത്തെ കഠിന പരിശ്രമഫലമായാണ് ഈ സംരഭം പൂർത്തികരിക്കാൻ സാധിച്ചത്. കേരളത്തിൽ ജാതിമത ചിന്തകൾക്കതീതമായി സാമൂഹൃ പ്രതിബദ്ധതയോടെ പ്രവർത്തിപ്പിക്കുന്ന എം ഇ എസ് പ്രസ്ഥാനം 1995 ൽ സ്ഥാപിതമായ കോളേജിലെ എൻ എസ് എസിൻറ നേതൃത്വത്തിൽ എരുമേലിയിൽ നിരവധി സാമൂഹൃ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കോളേജ് ചെയർമാൻ പി.എം അബ്ദുൽ സലാം, പ്രിൻസിപ്പൽ പ്രൊഫ. ഡോ.അനിൽകുമാർ,ഐ ക്യു എസി കോർഡിനേറ്റർ ലഫ്. സബ്ജാൻ യൂസഫ്, പ്രോഗ്രാം ഓഫീസർമാരായ സെബാസ്റ്യൻ പി സേവൃർ. ജസീല ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ്
പരിപാടി കൾക്ക് നേതൃത്വം നൽകിയത്. സ്നേഹവീട് സമ്മാന കൂപ്പൺ വഴിയും,പൂർവ വിദ്യാർത്ഥി കൾ,അഭ്യുദയ കാംഷികൾ എന്നിവരുടെ സഹകരണത്തോടെ 1500 സ്വ.ഫീററ് കെട്ടിടം പൂർത്തികരിക്കാൻ സാധിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്നേഹവീട് ഈ മാസം മേഴ്സി ഹോമിനു കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here