കോട്ടയം:  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പോളിങ് ഉയർത്തുന്നതിനായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബൂത്ത് ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി പാലാ, കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലങ്ങളിലെ മുതിർന്ന വോട്ടർമാരെ ആദരിച്ചു. പാലാ മണ്ഡലത്തിലെ 117-ാം നമ്പർ ബൂത്തിലെ മുതിർന്ന വോട്ടറും മുതിർന്ന പൗരന്മാരുടെ സംരക്ഷണകേന്ദ്രം ദയാഭവനിലെ അന്തേവാസിയുമായ സേവ്യർ മൈക്കിളിനെ പാലാ നിയോജകണ്ഡലം ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ ആദരിച്ചു. ദയാഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് ഉപവരണാധികാരി വോട്ടർമാരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ178-ാം നമ്പർ ബൂത്തായ കൂടല്ലൂർ സെന്റ് ജോസഫ് യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ മുതിർന്ന വോട്ടറായ കൂടല്ലൂർ ചുടല തറപ്പേൽ വർക്കിയെ ദേശീയ ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരജേതാവായ വി.എസ്. ഷീലാറാണി ആദരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് വോട്ടർമാരുടെ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്വീപ്പ് താലൂക്ക് നോഡൽ ഓഫീസറും ഡെപ്യൂട്ടി തഹസിൽദാരുമായ ബി.മഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ലാ കോർഡിനേറ്റർ ഡോ. വിപിൻ കെ.വർഗീസ്,ബൂത്ത് കോ-ഓർഡിനേറ്റർ രാഹുൽ രാജു, ബി.എൽ.ഒ രേണുക, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ശ്രീകല അനിൽകുമാർ, മോളി ദേവരാജൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.ഫോട്ടോക്യാപ്ഷൻ:1 സ്വീപിന്റെ നേതൃത്വത്തിൽ പാലാ മണ്ഡലത്തിലെ മുതിർന്ന വോട്ടറായ സേവ്യർ മൈക്കിളിനെ ഉപവരണാധികാരി എസ്.എൽ. സജികുമാർ ആദരിക്കുന്നു.2 സ്വീപിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി മണ്ഡലത്തിലെ മുതിർന്ന വോട്ടറായ സേവ്യർ മൈക്കിളിനെ കൂടല്ലൂർ ചുടലതറപ്പേൽ വർക്കിയെ ദേശീയ ഫ്‌ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരജേതാവായ വി.എസ്. ഷീലാറാണി ആദരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here