കാ​ഞ്ഞി​ര​പ്പ​ള്ളി:വോ​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ലും മ​ക​നാ​യ അ​നി​ലി​നെ അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് എ.​കെ. ആന്‍റണി​യോ​ട് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. അ​നി​ല്‍ ആ​ന്‍റണി ജ​യി​ക്കി​ല്ലെ​ന്ന ആന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​കാം ആന്‍റ​ണി അത്തരത്തിൽ പ്രതികരിച്ചതെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പ​ത്ത​നം​തി​ട്ടയിലെ എൻഡിഎ സ്ഥാനാർഥി അ​നി​ല്‍ ആ​ന്‍റണിയു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ന്‍റണി ത​നി​ക്ക് ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ്. താ​ന്‍ ആ​ന്‍റണിയോ​ട് പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തിന്‍റെ മ​ക​നാ​ണ് അ​നി​ല്‍. അ​തി​നാ​ല്‍ അ​നി​ലി​ന് വോ​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ലും അ​നു​ഗ്ര​ഹം ന​ല്‍​ക​ണം എ​ന്നാ​ണ്. അ​നി​ലി​ന് ബി​ജെ​പി​യി​ല്‍ വ​ലി​യ ഭാ​വി​യു​ണ്ടെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് കൂട്ടിച്ചേർത്തു.പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന ആ​ന്‍റണിയു​ടെ സ​ത്യ​സ​ന്ധ​ത​യി​ല്‍ ത​നി​ക്ക് ഒ​രു സം​ശ​യ​വും ഇ​ല്ല. അ​ദ്ദേ​ഹ​ത്തി​നു നേ​രേ ഒ​രു ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നിരവധി മ​ന്ത്രി​മാ​ര്‍ അ​ഴി​മ​തിക്കേ​സു​ക​ളി​ല്‍ ജ​യി​ലി​ല്‍ പോ​യി​ട്ടു​ണ്ട്.

ച​ന്ദ്ര​യാ​ന്‍ ദൗ​ത്യം വി​ജ​യി​ച്ചു.​ പക്ഷേ കോ​ണ്‍​ഗ്ര​സിന്‍റെ രാ​ഹു​ല്‍​യാ​ന്‍ ദൗ​ത്യം ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി​ട്ടും എ​ങ്ങും എ​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് പ​രി​ഹ​സി​ച്ചു. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ ര​ണ്ട​ക്കം ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here