കോട്ടയം :ജോസഫ് വിഭാഗത്തിൽനിന്ന് രാജി വച്ച സജി മഞ്ഞക്കടമ്പൻ രാ​വി​ലെ 10.30ന് ​ദ​ര്‍​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നേ​തൃ​യോ​ഗം വി​ളി​ച്ചു​ ചേ​ര്‍​ത്തു .തന്റെ രാഷ്ട്രീയ  നി​ല​പാ​ടു പ്ര​ഖ്യാ​പനത്തിനാണ് നേത്ര്വയോഗം വിളിച്ചിരിക്കുന്നതെന്ന്  മഞ്ഞക്കടമ്പൻ പ​റ​ഞ്ഞു.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലേ​ക്ക് തി​രി​കെ​യെ​ത്തു​മെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ. കോ​ട്ട​യ​ത്തും പാ​ലാ​യി​ലും ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. സ​ജി​യു​യ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​നും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച സ​ജി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. പാ​ലാ​യി​ല്‍ നി​ന്നു​ള്ള പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ത്തെ തു​ട​ര്‍ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

രാ​ഷ്ട്രീ​യ നി​ല​പാ​ടു പ്ര​ഖ്യാ​പി​ക്കു​ന്ന​തോടൊപ്പം ഏ​തു സ്ഥാ​നാ​ര്‍​ഥി​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന​തും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്യു​മെ​ന്നും ത​ന്‍റെ നി​ല​പാ​ടു​ക​ളു​മാ​യി യോ​ജി​പ്പു​ള്ള ആ​ളു​ക​ള്‍ സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കു​മെ​ന്നും സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here