കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴം(ഏപ്രിൽ 25) രാവിലെ എട്ടുമണി മുതൽ സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥർ രാവിലെ ഏഴുമണിയോടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. എട്ടുമണിയോടെ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകൾ തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കും.ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 3762 പോളിങ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളിൽ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 571 വാഹനങ്ങളാണ് സജ്ജമാക്കിയിട്ടുളളത്. ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളാണുള്ളത്.പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ( നിയമസഭാനിയോജകമണ്ഡലടിസ്ഥാനത്തിൽ)പാലാ – സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ പാലാകടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്വൈക്കം-എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്. വൈക്കംഏറ്റുമാനൂർ- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴകോട്ടയം-എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയംപുതുപ്പള്ളി- ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. കോട്ടയംചങ്ങനാശേരി(മാവേലിക്കര മണ്ഡലം) -എസ്.ബി. എച്ച്.എസ്.എസ്. ചങ്ങനാശേരികാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) -സെന്റ് ഡൊമനിക്സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളിപൂഞ്ഞാർ(പത്തനംതിട്ട മണ്ഡലം) – സെന്റ് ഡൊമനിക്സ് കോളജ് കാഞ്ഞിരപ്പള്ളി.ഫോട്ടോക്യാപ്ഷൻ: പോളിങ് സാമഗ്രികളുടെ വിതരണത്തിന് സജ്ജമായ കോട്ടയം നിയമസഭാ മണ്ഡലത്തിലെ  സ്വീകരണ-വിതരണകേന്ദ്രമായ കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ.  

LEAVE A REPLY

Please enter your comment!
Please enter your name here