കാഞ്ഞങ്ങാട്: ചെന്നൈ ജെ.പി.യാർ യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾക്ക് ആധിപത്യം. പുരുഷ-വനിതാ വിഭാഗങ്ങളിൽ കാലിക്കറ്റ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഇരുവിഭാഗങ്ങളിലും കണ്ണൂർ യൂണിവേഴ്‌സിറ്റിക്കാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മൂന്നും ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥം ന്യൂഡൽഹി നാലാം സ്ഥാനവും നേടി.കണ്ണൂർ യൂണിവേഴ്‌സിറ്റി വനിത ടീമിൽ എം. അഞ്ജിത (ക്യാപ്റ്റൻ), കെ. രേവതി മോഹൻ, കീർത്തന കൃഷ്ണൻ (നെഹ്റു കോളേജ്), കെ. അനഘ, സി. ഉണ്ണിമായ, എ. നിത്യ, എ. ശ്രീന (പിപ്പീൾസ് കോളേജ് മൂന്നാട്), ടി.പി. ആരതി (ബ്രണ്ണൻ കോളേജ് തലശ്ശേരി), ആർ. അർച്ചന (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്), ടി. അനഘ ചന്ദ്രൻ (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തലശ്ശേരി) എന്നിവരും ആൺകുട്ടികളിൽ പി. സൂരജ് (ക്യാപ്റ്റൻ), മാത്യു ഷിനു, അഭിജിത്ത് പ്രഭാകരൻ, എൽ.കെ. മുഹമ്മദ് അഫ്സൽ (നെഹ്റു കോളേജ്), യദുകൃഷ്ണൻ, വി. ശ്രീശാന്ത്, വി.എം മിഥുൻ, കെ. കൃപേഷ് (പീപ്പിൾസ് കോളേജ് മൂന്നാട്), കെ.കെ. ശ്രീരാജ് (ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ്), എം. ആരോമൽ (എം.ജി കോളേജ് ഇരിട്ടി) എന്നിവരുമാണ് ടീം അംഗങ്ങൾ. രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ എന്നിവരാണ് പരിശീലകർ. ടീം മനേജർ പ്രവീൺ മാത്യു.

LEAVE A REPLY

Please enter your comment!
Please enter your name here