തൃ­​ശൂ­​ര്‍: വീ­​ട്ടി­​നു­​ള്ളി​ല്‍ കി­​ട​പ്പു­​രോ­​ഗി­​യെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി­​യ സം​ഭ­​വം കൊ­​ല­​പാ­​ത­​ക­​മെ­​ന്ന് മൊ­​ഴി. നെ­​ടു­​മ്പാ​ള്‍ വ­​ഞ്ചി­​ക്ക​ട­​വ് സ്വ­​ദേ­​ശി സ­​ന്തോ­​ഷ്(45) ആ­​ണ് മ­​രി­​ച്ച­​ത്.ത­​ന്‍റെ ഭ​ര്‍­​ത്താ­​വ് സെ­​ബാ­​സ്റ്റ്യ­​നാ​ണ് കൊ­​ല ചെ­​യ്­​ത­​തെ­​ന്ന് മ­​രി​ച്ച സ­​ന്തോ­​ഷി​ന്‍റെ സ­​ഹോ­​ദ­​രി പോ­​ലീ­​സി​ല്‍ മൊ­​ഴി ന​ല്‍​കി. ച​ങ്ങ­​ല­​കൊ­​ണ്ട് ക­​ഴു­​ത്ത് മു­​റു­​ക്കി കൊ­​ല­​പ്പെ­​ടു­​ത്തി­​യെ­​ന്നാ­​ണ് മൊ­​ഴി.

വെ­​ള്ളി­​യാ­​ഴ്­​ച­​യാ­​ണ് സ­​ന്തോ­​ഷി­​നെ വീ­​ടി­​നു­​ള്ളി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. ഓ​ട്ടോ​റി­​ക്ഷ തൊ­​ഴി­​ലാ­​ളി​യാ­​യ സ­​ന്തോ­​ഷ് ഏ­​റെ നാ­​ളാ­​യി ത­​ള​ര്‍­​ന്ന് കി­​ട­​പ്പാ­​യി­​രു­​ന്നു

സ­​ന്തോ­​ഷി­​ന്‍റെ വീ­​ട്ടി​ല്‍ ക­​ഴി­​ഞ്ഞി­​രു­​ന്ന സ­​ഹോ­​ദ­​രി ഷീ­​ബ, ഇ­​വ­​രു­​ടെ ഭ​ര്‍­​ത്താ­​വ് സെ­​ബാ­​സ്­​റ്റ്യ​ന്‍ എ­​ന്നി­​വ­​രാ­​ണ് മ­​ര­​ണ­​വി​വ­​രം സ­​മീ­​പ­​വാ­​സി​ക­​ളെ അ­​റി­​യി­​ച്ച­​ത്. എ​ന്നാ​ല്‍ മൃ­​ത­​ദേ­​ഹം ത­​റ­​യി​ല്‍ കി­​ട­​ക്കു​ന്ന­​ത് ക­​ണ്ട് സം​ശ­​യം തോ­​ന്നി​യ നാ­​ട്ടു­​കാ​ര്‍ പോ­​ലീ­​സി​ല്‍ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.ഇ­​തി­​ന് പി­​ന്നാ­​ലെ സെ­​ബാ­​സ്റ്റ്യ​ന്‍ ചി­​ത­​ലി­​ന് ത­​ളി­​ക്കു­​ന്ന മ­​രു­​ന്ന് കു­​ടി­​ച്ച് ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ചി­​രു​ന്നു. ഇ­​യാ​ള്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.പി​ന്നീ​ട് ഷീ​ബ­​യെ പോ­​ലീ­​സ് ചോദ്യം ചെ­​യ്­​ത­​പ്പോ­​ഴാ­​ണ് കൊ­​ല­​പാ­​ത­​ക വി­​വ­​രം പു­​റ­​ത്ത­​റി­​യു­​ന്ന​ത്. കി­​ട​പ്പു­​രോ­​ഗി​യാ­​യ സ­​ന്തോ­​ഷി­​നെ ശു​ശ്രൂ­​ഷി­​ക്കാ­​നു­​ള്ള ബു­​ദ്ധി­​മു­​ട്ടാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്നാ­​ണ് സൂ​ച­​ന.

LEAVE A REPLY

Please enter your comment!
Please enter your name here