പാലക്കാട്‌ : പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ മാറ്റം വരുത്തി. ഷൊർണൂർ ജങ്ഷൻ –- കോഴിക്കോട്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06455) 30, ഏപ്രിൽ ഒന്ന്‌ തീയതികളിൽ റദ്ദാക്കി. 30ന്‌ പകൽ 3.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടേണ്ട കൊച്ചുവേളി–-ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) ഒരു മണിക്കൂർ വൈകി 4.45നായിരിക്കും പുറപ്പെടുക.

ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 30ന് ഒന്നര മണിക്കൂറും കൊച്ചുവേളി – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ രണ്ട്‌ മണിക്കൂറും വൈകിയോടും. തിരുവനന്തപുരം സെൻട്രൽ – വെരാവൽ പ്രതിവാര എക്‌സ്‌പ്രസ്‌ ഏപ്രിൽ ഒന്നിന്‌ 2.50 മണിക്കൂറും ഡോ. എംജിആർ ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 1.40 മണിക്കൂറും ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 20 മിനുട്ടും വൈകിയോടും.

LEAVE A REPLY

Please enter your comment!
Please enter your name here