മൂന്നാർ: ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചു. ഇടുക്കി മൂന്നാർ ടൗണിൽ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ ദുരന്തമൊഴിവായി.ബൈക്കിന് മുന്നിൽ തീ പടരുന്നത് കണ്ട വഴിയോരക്കച്ചവടക്കാരൻ ബഹളം വച്ച് ബൈക്ക് നിറുത്തുകയായിരുന്നു. ഇതോടെ യാത്രക്കാർ ഇറങ്ങി മാറുകയും ചെയ്തു. യാത്രക്കാർ മാറിയതോടെ ബൈക്കിലെ പെട്രോൾ ടാങ്കിന് സമീപം തീ ആളിപ്പടരുകയും ചെയ്തു. അവിടെയുണ്ടായിരുന്ന കച്ചവടക്കാരും നാട്ടുകാരും കടകളിൽ സൂക്ഷിച്ചിരുന്ന വെള്ളവുമായെത്തി തീയണക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമായില്ല. പെട്രോൾ ടാങ്ക് നിറയെ ഇന്ധനം നിറഞ്ഞ് കവിഞ്ഞൊഴുകിയത് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here