ഇ​ടു​ക്കി: . ഇ​ടു​ക്കി ബി​എ​ൽ റാം ​സ്വ​ദേ​ശി പാ​ൽ​ത്താ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. മു​ൻ​പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ പാ​ൽ​ത്താ​യ് മ​റ്റൊ​രു വീ​ട്ട​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഈ​സ​മ​യം കാ​ട്ടാ​ന ച​ക്ക​ക്കൊ​മ്പ​ൻ ഇ​വ​ർ​ക്കു നേ​രെ പാ​ഞ്ഞ​ടു​ത്ത​തോ​ടെ ഇ​രു​വ​രും ഭ​യ​ന്നോ​ടി.ആ​ന​യി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ പാ​ൽ​ത്താ​യ് മു​പ്പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള തി​ട്ട​യി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി. ഈ ​വീ​ഴ്ച​യി​ലാ​ണ് അ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​തി​നു പി​ന്നാ​ലെ നാ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച് ആ​ന​യെ തു​ര​ത്തി​യ ശേ​ഷം പാ​ൽ​ത്താ​യി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യ്ക്ക് ശ്വാ​സ​ത​ട​സ​വു​മു​ണ്ടാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here