കാഞ്ഞിരപ്പള്ളി : എൽഡിഎഫും എൻഡിഎയും ചേർന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും, അതിനെതിരെ ശക്തമായ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ കൂവപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനത്തിൽ സംസാരിക്കുന്നതായിരുന്നു അദ്ദേഹം. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം ബ്ലോക്ക് പര്യടനം കൂവപ്പള്ളിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ പി.എ സലിം ഉദ്ഘാടനം ചെയ്തു. സിബി നമ്പുടാകം അദ്ധ്യക്ഷത വഹിച്ചു.

ജനാധിപത്യത്തെ സംരക്ഷിക്കാൻ അതിനിർനായകമായി തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് ആന്റോ ആന്റണി പറഞ്ഞു. ഇടതുപക്ഷം ഈ രാജ്യത്തെ ജനങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതുണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എന്ന സിപിഎമ്മിന്റെ പുതിയ മുദ്രാവാക്യത്തെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻറെ പ്രസംഗം. ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി നിരന്തരം രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ മാർക്ക് ലിസ്റ്റും വ്യാജ സർട്ടിഫിക്കറ്റ് അധ്യായത്തിനുശേഷം ഇപ്പോൾ വ്യാജ ഐഡി കാർഡ് നിർമ്മിച്ച തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുവാനുള്ള ജനാധിപത്യവിരുദ്ധ നടപടികൾക്കാണ് സിപിഎം നേതൃത്വം നൽകുന്നത്. കള്ളവോട്ട് ചെയ്യാൻ വരുന്നവരെ നിരീക്ഷിക്കുവാനും കണ്ടെത്താനുമുള്ള ഊർജ്ജിതമായ പ്രവർത്തനത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ചെയ്യാൻ എത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും പ്രാബല്യത്തിൽ കൊണ്ടുവന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും അതുകൊണ്ട് തന്നെ ഇന്ത്യ ഉണ്ടെങ്കിലേ ഇടതുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുണ്ടക്കയം ബ്ലോക്ക് പര്യടനത്തിനിടയിൽ യുഡിഎഫ് സ്ഥാനാർത്ഥി ജില്ലയിലെ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യസമര സേനാനി 97കാരനായ കോരുത്തോട് മങ്കുഴിയില്‍ എം.കെ. രവീന്ദ്രന വൈദ്യരുടെ ഭവനം സന്ദർശിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ്സ് ബഡായിൽ, കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം മറിയാമ്മ റ്റീച്ചർ, കബീർ, മുക്കാലി, എം സി ഖാൻ, പി.എം സെയിനുലാബ്ദീൻ
ഡി സി സി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിയ്ക്കൻ, അഡ്വ ജോമോൻ ഐക്കര, മജു പുളിക്കൻ, റോയി കപ്പലുമാക്കൽ, ബിനു മറ്റക്കര, വിജയമ്മ ബാബു, മോഹനദാസ് പഴുമല, വസന്ത് തെങ്ങുംപള്ളി, ജോയി പൂവത്തുങ്കൽ, ഡാനി ജോസ് എന്നിവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here