തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലെ ക്വാലലംപൂരിലേക്കുള്ള മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ നാലുദിവസമാക്കി വർധിപ്പിക്കും. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here