ന്യൂ ഡൽഹി: പാരസെറ്റമോൾ തൊട്ട് പ്രതിരോധ വാക്സിനുകൾ വരെ മരുന്നു വില കൂടി. കഴിഞ്ഞ വർഷം 2022 ൽ 12 ശതമാനം വർധവ് അനുവദിച്ചതിന് പുറമെയാണ് ഈ വർഷം വീണ്ടും വർധനവിന് അനുമതി നൽകിയിരിക്കുന്നത്. 2021 ൽ മരുന്നുകൾക്ക് 10 ശതമാനം വർധവ് അനുവദിച്ചിരുന്നതാണ്.

2024 മാര്‍ച്ച് 27 ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എംആര്‍പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിൽ നിന്ന് മുന്‍കൂർ അനുമതി ആവശ്യമില്ല.പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ)യാണ് അറിയിപ്പ് പുറത്തു വിട്ടത്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകൾ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here