പൊൻകുന്നം: പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം.തോമസ് ഐസക് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി. പള്ളിക്കത്തോട്ടിൽ രാവിലെ സഹകാരികളുടെ സംഗമത്തോടെയാണ് പര്യടനം ആരംഭിച്ചത്.തുടർന്ന് കറുകച്ചാൽ ശ്രീനികേതൻ ഹാളിലും വെള്ളാവൂർ സാഗർ ഓഡിറ്റോറിയത്തിലും മഹിളാസംഗമം നടത്തി. കങ്ങഴ പഞ്ചായത്തിൽ വിവിധ കുടുംബയോഗങ്ങൾ, ചെറുവള്ളി തേക്കുംഭാഗം കുടുംബയോഗം, മണിമല മുക്കട ആലയം കവല കുടുംബയോഗം എന്നിവയിലും പങ്കെടുത്തു.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കെ.ജെ. തോമസ്, കെ.എം. രാധാകൃഷ്ണൻ, ഗിരീഷ് എസ്. നായർ, ഷെമീം അഹമ്മദ്, വി.ജി. ലാൽ, പ്രഫ. ആർ. നരേന്ദ്രനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.