കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശത്തുമുള്ള പൗര പ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. കാഞ്ഞിരപ്പള്ളി സിഎംസി മഠത്തിലെ സന്യസ്തരുമായി കൂടിക്കാഴ്ച നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, യുഡിഎഫ് കൺവീനർ ജിജി അഞ്ചാനി, രെഞ്ചു തോമസ്, ബിനു കുന്നുംപുറം, റോസമ്മ ആഗസ്തി എന്നിവർ നേതൃത്വം നൽകി.