കോട്ടയം: ലോക്സഭ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖല ബാങ്ക് ജീവനക്കാരുടെ പേരുവിവരങ്ങൾ www.order.ceo.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപ്‌ലോഡ് ചെയ്യാൻ ഓഫീസ് മേധാവികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.എല്ലാ ഓഫീസുകളിലേയും ജീവനക്കാരുടെ പേരുവിവരങ്ങൾ മാർച്ച് 23 നകം നൽകണം. ഡാറ്റാ എൻട്രി പൂർത്തിയാക്കിയതു സംബന്ധിച്ച സർട്ടിഫിക്കറ്റ് ഓഫീസ് മേധാവികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് 23ന് ഉച്ചകഴിഞ്ഞ് ഒന്നിനകം നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here