പാലാ: പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ് ശില്പം സ്ഥാപിച്ചത്. ശില്പത്തിന് പത്തടി ഉയരമുണ്ട്. അങ്കമാലി മള്ളൂശ്ശേരി ബെത് ലേ ഹേം ആർട്ട്സിലെ വിൻസെൻ്റാണ് ഫൈബറിൽ ഈ ശില്പം തയ്യാറാക്കിയത്. നാലു ലക്ഷത്തോളം രൂപയാണ് ശില്പത്തിൻ്റെ നിർമ്മാണ ചിലവ്. ശില്പത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം ഇന്ന് (22/03/2024) പാമ്പൂരാംപാറയിലെ നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ നിർവ്വഹിക്കും. ഫാ ജോസഫ് വടകര നേതൃത്വം നൽകും. ഫോട്ടോ അടിക്കുറിപ്പ് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചപ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here