തിരുവനന്തപുരം:  കേരളസർക്കാർ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വമിഷൻ ഇന്റേൺമാരെ തിരഞ്ഞെടുക്കുന്നു. സ്വച്ഛ്‌ ഭാരത് മിഷന്റെ (അർബൻ) സംസ്ഥാനതല സ്വച്ഛ്‌ സർവേക്ഷൺ സെല്ലിലാണ് പ്രവർത്തിക്കേണ്ടത്.

യോഗ്യത: എൻവയൺമെൻറൽ എൻജിനിയറിങ്ങിൽ എം.ടെക്./എം.ബി.­­എ./എം.എസ്.ഡബ്ല്യു. ബിരുദം. പ്രായം: 2024 മാർച്ച് ഒന്നിന് 32 വയസ്സിൽത്താഴെ ആയിരിക്കണം. പ്രതിമാസ വേതനം പരമാവധി 15,000 രൂപ ആയിരിക്കും.

തിരഞ്ഞെടുപ്പ്, വാക്-ഇൻ-ഇൻറർവ്യൂ വഴി ഫെബ്രുവരി 29-ന് രാവിലെ 9.30-ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ ലാൻഡ് റവന്യു കോംപ്ലക്സ് നാലാം നിലയിലെ സംസ്ഥാന ശുചിത്വ മിഷൻ ഓഫീസിൽനടത്തും. താത്‌പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽരേഖകൾ സഹിതം ഹാജരാകണം. വിജ്ഞാപനം suchitwamission.org -ൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here