തിരുവനന്തപുരം : കുറവിലങ്ങാട് സയൻസ് സിറ്റി സമയബന്ധിതമായി തുറന്നുകൊടുക്കുമെന്ന് മന്ത്രി ആർ ബിന്ദു നിയമസഭയെ അറിയിച്ചു. 2014-ലാണ് സയൻസ് സിറ്റിയുടെ നിർമാണം ആരംഭിച്ചത്. മുടങ്ങിക്കിടന്ന പ്രവൃത്തികൾ പുനരുജ്ജീവിപ്പിക്കാൻ  ഉന്നതവിദ്യാഭ്യാസ മന്ത്രി സ്ഥലം സന്ദർശിച്ചു. നിർമാണ പ്രവൃത്തികളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തുകയും ഏജൻസികൾക്ക് മാർഗനിർദ്ദേശം നൽകുകയും ചെയ്തു. 

2022 മെയിൽ സയൻസ് സെന്ററിന്റെ നിർമാണം പൂർത്തിയാക്കി.  മോഷൻ സിമുലേറ്റർ കെട്ടിടം, ആംഫി തിയേറ്റർ, എൻട്രൻസ് പ്ലാസാ കെട്ടിടം, പ്രവേശന കവാടങ്ങൾ എന്നിവയുടെ പ്രവൃത്തിയും പൂർത്തിയായി. ഫുഡ് കോർട്ട് കെട്ടിടം, വൈദ്യുതീകരണ പ്രവൃത്തികൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവയുടെ പണി പൂർത്തിയാകുന്നു. സയൻസ് സെന്റർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ക്യാമ്പസിനുള്ളിലെ റോഡുകളുടെ നിർമാണം, വൈദ്യുതീകരണം, ജലവിതരണ സംവിധാനം എന്നിവ കൂടി പൂർത്തിയാകണം. ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here