ഇടുക്കി: മറയൂരിലാണ് സംഭവം. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30നായിരുന്നു ആക്രണം. മംഗളംപാറയിലുള്ള കൃഷിസ്ഥലത്ത് ചെടി നനയ്ക്കാൻ പോയപ്പോൾ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.കാലിനും നടുവിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അവിടെ തന്നെ കിടക്കുകയായിരുന്നു. സമീപപ്രദേശത്ത് ഉണ്ടായിരുന്ന ആദിവാസികളാണ് അന്തോണിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉൾപ്പെടെയുള്ളവർ പലതവണയായി ഇതിന് മുൻപും കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here