തിരുവനന്തപുരം : 2024 മാർച്ച്  04സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം ഡയറക്ടറേറ്റിന് കീഴിൽ രണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ  നിർവഹിക്കും. മാർച്ച് 6ന് രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം  ടെക്‌നോപാർക്കിലെ എസ്ടിപിഐ ഇൻകുബേഷൻ കേന്ദ്രം നേരിട്ടും  കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിലെ എസ്ടിപിഐ കേന്ദ്രം ഓൺലൈനായും മന്ത്രി ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സൊസൈറ്റിയായ എസ്ടിപിഐ, ഇന്ത്യൻ ഐടി/ഐടി അധിഷിത സേവന (ഐ ടി ഇ എസ് ) വ്യവസായത്തെ, പ്രത്യേകിച്ച് സംരംഭകർ , സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നു.നിയമാനുസൃത സേവനങ്ങൾ, ഇൻകുബേഷൻ സേവനങ്ങൾ, പിഎംസി സേവനങ്ങൾ, ഹൈ-സ്പീഡ് ഡാറ്റാ കമ്മ്യൂണിക്കേഷൻ (എച്ച് എസ് ഡി സി ) സേവനങ്ങൾ തുടങ്ങിയവയും ഐടി/ഐ ടി ഇ എസ് /ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും (ഇ എസ് ഡി എം ) തുടങ്ങിയ വ്യവസായങ്ങൾക്കും മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും റിസോഴ്സ് സെൻ്ററുകളായി പുതിയ കേന്ദ്രങ്ങൾ പ്രവർത്തിക്കും. മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. എസ്ടിപിഐ ഡയറക്ടർ ജനറൽ ശ്രീ അരവിന്ദ് കുമാർ, എസ്ടിപിഐ-തിരുവനന്തപുരം ഡയറക്ടർ ശ്രീ ഗണേഷ് നായക് കെ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here