പത്തനംതിട്ട :”ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ ഞാൻ നേരിടുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്..

പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ചുകൊണ്ടാണ് പത്തനംതിട്ടയിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച എന്റെ പൊതുജീവിതത്തിൽ മറക്കാൻ കഴിയാത്ത വിധം നിറ സാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി സാർ..

അസാന്നിദ്ധ്യത്തിലും അദൃശ്യമായ ശക്തി സ്രോതസ്സായി മുന്നോട്ടുള്ള പ്രയാണത്തിൽ അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട് എന്ന് ആത്മധൈര്യമാണ് ഞങ്ങളുടെ കരുത്ത്” പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കുമാവുമ്പോൾ ആന്റോ ആന്റണി ഫേസ് ബുക്കിൽ കുറിച്ചു .ഇത് യാഥാർഥ്യമായിരുന്നു …വിദ്യാർത്ഥി ,യുവജന പ്രവർത്തകനിൽ നിന്നും കോട്ടയം ഡി സി സി പ്രസിഡന്റ് ആയി ഉമ്മൻ ചാണ്ടിയുടെ നിഴലായി നിന്ന നേതാവായിരുന്നു ആന്റോ ആന്റണി .നാലു ഘട്ടങ്ങളിൽ പത്തനംതിട്ടയിൽ നിന്ന് ലോക്സഭയിലേക്ക് വൻഭൂരിപക്ഷത്തോടെ ജയിച്ചു കയറിയപ്പോൾ ഒക്കെ ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹമുണ്ടായിരുന്നു .ഈ തെരഞ്ഞെടുപ്പിലും വിജയം ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ട് നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആന്റോ ആന്റണി .

LEAVE A REPLY

Please enter your comment!
Please enter your name here