കോഴിക്കോട്: പാചകം എല്ലാവർക്കും പറ്റുന്നതാണെന്ന് ബോധ്യപ്പെടുത്താൻ ‘കുക്കീസ്-എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം’ പദ്ധതിയുമായി സമഗ്രശിക്ഷാ കോഴിക്കോട്. ഗാർഹികജോലികൾക്ക് ആൺകുട്ടികൾക്ക് പരിശീലനം നൽകുകയാണ് പദ്ധതിയിലൂടെ.

വേനലവധിക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലായി ബി.ആർ.സി.ക്ക് കീഴിൽ നടത്തുന്ന ക്യാമ്പുകൾക്കൊപ്പമാണ് യു.പി.- ഹൈസ്കൂൾ കുട്ടികൾക്ക് പാചകകലയിലെ പഠനവും ഒരുക്കുന്നത്.

ഏറ്റവും എളുപ്പം ചെയ്യാൻപറ്റുന്ന പാചകത്തിലൂടെ കുട്ടികളെ അതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് കുക്കീസിലൂടെ ചെയ്യുന്നത്. വീട് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ളവയിൽ പ്രായോഗികപാഠങ്ങളും നൽകും.

പരിശീലനത്തിനുശേഷം കുക്കറിഷോയും നടത്തും. നിലവിൽ മറ്റു ജില്ലകളിലൊന്നും കുക്കീസ് തുടങ്ങിയിട്ടില്ല. പരീക്ഷണമെന്ന രീതിയിലാണ് കോഴിക്കോട്ട് തുടങ്ങിയത്. ലിംഗപരമായ അവകാശതുല്യതയും ഗാർഹികജോലികളിൽ തുല്യപങ്കാളിത്തവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് എസ്. എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം പറഞ്ഞു.സാഹിത്യം, തിയേറ്റർ, ഇലക്‌ട്രോണിക്‌സ്, ചിത്രകല, എയ്‌റോബിക്സ്, സംഗീതം, ആയോധനകല, കരകൗശലം, കായികം, ഗോത്രകലകൾ തുടങ്ങിയവയിലും പരിശീലനം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here