ക​ല്പ​റ്റ: സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല സ്വ​ദേ​ശി ഓ​വു​ങ്ങ​ല്‍ അ​ബ്ദു സ​ലാ​മി​ന്‍റെ മ​ക​ള്‍ ഫാ​ത്തി​മ ത​സ്‌​കി​യ (24) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10 ന് ​ആ​ണ് അ​പ​ക​ടമുണ്ടായത്.മെ​ഡി​ക്ക​ല്‍ ഹെ​ല്‍​ത്ത് ക്ല​ബ് മീ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്പ​റ്റ​യി​ല്‍ പോ​യി തി​രി​ച്ച് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പി​ണ​ങ്ങോ​ട് നി​ന്നും പൊ​ഴു​ത​ന ആ​റാം മൈ​ലി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലെ വ​ള​വി​ല്‍ സ്‌​കൂ​ട്ട​ര്‍ റോ​ഡി​ല്‍ നി​ന്നും താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ത​സ്‌​കി​യ സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ചു​ത​ന്നെ മ​രി​ച്ചു.അ​പ​ക​ട​ത്തി​ല്‍​പ​രി​ക്കേ​റ്റ സ​ഹാ​യ​ത്രി​ക​യും സു​ഹൃ​ത്തു​മാ​യ അ​ജ്മ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here