ആലപ്പുഴ∙ ബൈക്കോടിച്ചയാൾ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്. കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേർക്കും പരുക്കേറ്റു. ചമ്പക്കുളം കരീത്ര താമരവേലിച്ചിറ വീട്ടിൽ സിജോമോൻ ആന്റണി (46) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച പല്ലന നെടുംപറമ്പിൽ വീട്ടിൽ വിജയന്റെ മകൻ വിപിൻ (24) ആണ് ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ആലപ്പുഴ പുന്നമട മോൻസി പുതുവേലിൽ (വർഗീസ്-62 ), ഭാര്യ ലൂസി (59), ഇവരുടെ മകൾ നിമ്മി വർഗീസ് പുതുവേലിൽ (25), ബന്ധു ആന്റണി ജോസഫ് കാഴ്ചയിൽ (35) എന്നിവരെ പരുക്കുകളോട് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിന്റെ പിന്നിൽ ഇരുന്ന കണ്ണൂർ പയ്യന്നൂർ പടിഞ്ഞാറേ പുരയിടത്തിൽ അഷറഫിന്റെ മകൻ ഫർഹാൻ (19 ) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here