മു​ണ്ട​ക്ക​യം: മ​ര​ണ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​യ​വ​രെ കാ​ട്ടു​തേ​നീ​ച്ച ആ​ക്ര​മി​ച്ചു. പു​ഞ്ച​വ​യ​ൽ ച​തു​പ്പ് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. മാ​ട​ത്താ​നി​യി​ൽ മാ​ത്യു ജോ​സ​ഫി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ട്ടി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​ന്ന​തി​നി​ട​യാ​ണ് തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു കൂ​ടി​ള​കി​വ​ന്ന തേ​നീ​ച്ച​ക​ൾ കൂ​ട്ടം​കൂ​ടി നി​ന്ന ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 18 പേ​ർ​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു.ഇ​വ​രെ മു​ണ്ട​ക്ക​യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് പെ​രു​ന്തേ​നീ​ച്ച​ക​ൾ കൂ​ടു കൂ​ട്ടി​യ​പ്പോ​ൾ മു​ത​ൽ ഇ​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.കാ​ക്ക, പ​രു​ന്ത് അ​ട​ക്ക​മു​ള്ള പ​ക്ഷി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തേ​നീ​ച്ച​കൂ​ടി​ള​കി​യാ​താ​ക്കാം പെ​രു​ന്തേ​നീ​ച്ച​ക​ൾ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here