എ​രു​മേ​ലി: കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ. ക​ന​ക​പ്പ​ലം, പ്ര​പ്പോ​സ്, എം.​ഇ.​എ​സ് റോ​ഡ്, മു​ക്കൂ​ട്ടു​ത​റ, വാ​ഴ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ൽ​ന​ട​ക്കാ​ർ​ക്കു നേ​രെ കു​ര​ച്ച് ചാ​ടു​ക​യാ​ണ്​ തെ​രു​വു​നാ​യ്ക്ക​ൾ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു. മു​ക്കൂ​ട്ടു​ത​റ മാ​റി​ടം ക​വ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ബൈ​ക്കി​ന് മു​ന്നി​ലേ​ക്ക് തെ​രു​വു​നാ​യ്​ ചാ​ടി​യ​തോ​ടെ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. വാ​ഴ​ക്കാ​ല വാ​ർ​ഡി​ൽ കൃ​ഷി​ഭ​വ​ൻ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി തു​ട​ങ്ങി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​വ​ക സ്ഥ​ലം തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജ​ന​വാ​സ​മി​ല്ലാ​ത്ത, ആ​ളൊ​ഴി​ഞ്ഞ പാ​ത​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യം ത​ള്ള​ലാ​ണ്​ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. പ​മ്പ, റാ​ന്നി, മു​ണ്ട​ക്ക​യം റോ​ഡ​രി​കു​ക​ളും പാ​ത​യോ​ര​ങ്ങ​ളും മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി മാ​റി.

LEAVE A REPLY

Please enter your comment!
Please enter your name here