മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മകളുടെ മുന്നി​ൽ യുവതിയെ കുത്തിക്കൊന്നു. മുളവൂർ നിരപ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കന്ന പുന്നമറ്റം കോട്ടക്കുടി താഴത്തുകുടി സിംന ഷക്കീറാണ് (37) കൊല്ലപ്പെട്ടത്. ബൈക്കിൽ രക്ഷപ്പെട്ട പുന്നമറ്റം തോപ്പി​ൽ ഷാഹുൽ അലിയെ (33) പൊലീസ് പിടികൂടി.സിംനയുടെ സുഹൃത്തും അയൽവാസിയുമായിരുന്നു ഇയാൾ.ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി​താവ് ഹസന് ഭക്ഷണവുമായി മകളോടൊപ്പം എത്തിയതായിരുന്നു സിംന. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ കെട്ടിടത്തിലെ 11-ാം വാർഡി​ൽ പ്രസവമുറി​യുടെ മുന്നി​ലാണ് സംഭവം. ഇവി​ടെ കാത്തുനിൽക്കുകയായിരുന്ന ഷാഹുൽ, സിംനയെ തടഞ്ഞുനി​റുത്തി​ സംസാരിക്കുന്നതി​നി​ടെ കത്തി​യെടുത്ത് ആക്രമി​ക്കുകയായി​രുന്നു.കഴുത്തി​ൽ ആഴത്തി​ൽ കുത്തേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി തുരുതുരെ കുത്തിവീഴ്‌ത്തി. മുതുകി​ൽ കത്തി​ കുത്തിയിറക്കിയ അവസ്ഥയി​ലായി​രുന്നു. ആശുപത്രി​ ജീവനക്കാരും മറ്റും ചേർന്ന് കാഷ്വാലിറ്റി​യിൽ എത്തി​ച്ചെങ്കി​ലും അപ്പോഴേക്കും മരി​ച്ചു. കഴുത്തി​ലെ മുറി​വാണ് മാരകമായത്.

പി​ടി​വലിക്കി​ടെ കത്തികൊണ്ട് ഷാഹുലിന്റെ രണ്ട് കൈകൾക്കും സാരമായ മുറിവേറ്റു. രക്തമൊലിപ്പിച്ച് ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി​. മുറി​വ് സാരമുള്ളതാകയാൽ ജനറൽ ആശുപത്രി​യി​ൽ ചി​കി​ത്സ നൽകി​യശേഷം കോട്ടയം മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ലേക്ക് മാറ്റി​.മൂവാറ്റുപുഴ മാർക്കറ്റിലെ കടയിലെ ജീവനക്കാരനാണ് ഷാഹുൽ. സിംന മൂവാറ്റുപുഴയിലെ കർട്ടൻ കടയിലെ സെയിൽസ് ഗേളാണ്. ഇരുവരും ദീർഘനാളായി​ അടുപ്പത്തി​ലായി​രുന്നെന്നാണ് സൂചന. രണ്ടു പേരും വിവാഹിതരാണ്, സിംനയ്ക്ക് രണ്ടു കുട്ടികളുണ്ട്. ഷാഹുലി​ന് ഒരു മകളും .മൃതദേഹം മൂവാറ്റുപുഴ ആശുപത്രി​യിൽ. പോസ്റ്റ്മോർട്ടത്തി​നുശേഷം ഇന്ന് വി​ട്ടുനൽകും. പെരുമറ്റം ജുമാ മസ്ജി​ദ് കബർസ്ഥാനി​ൽ സംസ്കരി​ക്കും.
മൂവാറ്റുപുഴ ഡി​വൈ.എസ്.പി​. എ.ജെ.തോമസ്, ഇൻസ്പെക്ടർ ബി​.കെ.അരുൺ​, എസ്.ഐമാരായ ശാന്തി​ കെ.ബാബു, വി​ഷ്ണുരാജു എന്നി​വരുടെ നേതൃത്വത്തി​ലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here