തൃശ്ശൂർ: ട്രെയിനില്‍ നിന്നു വീണ് അതിഥി തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി ബച്ചന് സിങ്ങാണ് (31) മരിച്ചത്. പൂനയില്‍നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലെ യാത്രക്കാരനായിരുന്ന ഇയാൾ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മുള്ളൂര്‍ക്കര സ്റ്റേഷനുസമീപം തെറിച്ചുവീണത്.ഒറ്റപ്പാലത്തുനിന്ന് ആലുവയിലേക്ക് ബന്ധുവിനോടൊപ്പം യാത്രചെയ്തിരുന്ന ഇയാൾ വാതിൽക്കൽ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് പുറത്തേക്ക് തെറിച്ചുവീണതെന്നാണ് വിവരം. ഒപ്പമുണ്ടായിക്കുന്ന ബന്ധു തൃശ്ശൂരില്‍ ഇറങ്ങി റെയില്‍വെ സേനയെ അപകടവിവരം അറിയിക്കുകയായിരുന്നു.