എരുമേലി :11(1 ) നോട്ടിഫിക്കേഷനിൽ വന്ന സർവ്വേ നമ്പറുകൾ മുഴുവൻ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളപദ്ധതിക്കായി ഏറ്റെടുക്കില്ലന്ന് അധികൃതർ ….നിലവിൽ വിമാനത്താവളത്തിനായി മഞ്ഞക്കുറ്റി സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങൾക്കുള്ളിൽ മാത്രമേ  വിമാനത്താവളവുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയുള്ളൂ .എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിലെ നിരവധി സർവ്വേ നമ്പറുകൾ 11 (1 ) നോട്ടിഫിക്കേഷനിൽ വന്നിട്ടുണ്ട് .ഇതിൽ പലതിന്റെയും ചെറിയ ഭാഗം മാത്രമേ വിമാനത്താവളത്തിനായി ഏറ്റെടുക്കുകയുള്ളു .എന്നാൽ ച്ചെറിയ ഭാഗം ഏറ്റെടുക്കുന്ന വസ്തുവിന്റെ സർവ്വേ നമ്പറും ഏറ്റെടുക്കുന്ന വസ്തുവിന്റെ ഏകദേശ വിസ്തീർണ്ണവും നോട്ടിഫിഫിക്കേഷനിൽ മുഴുവനായും ഉൾപ്പെടുത്തിയത് സ്വകാര്യ ഭൂമുടമകളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് .ഇത് ആശങ്കയിടയ്ക്കേണ്ട പ്രശ്നമല്ലെന്നും പ്രാഥമികമായി സ്ഥലം ഏറ്റെടുക്കുന്നതിന് സ്ഥാപിച്ചിരിക്കുന്ന മഞ്ഞക്കുറ്റികൾക്ക് പുറത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമി നഷ്ടപ്പെടുകയില്ലന്നും അധികൃതർ വ്യക്തമാക്കുന്നു .സ്ഥലം ഏറ്റെടുക്കൽ ലാൻഡ് അസൈൻമെന്റ് തഹസിൽദാർ കോട്ടയം ഉൾപ്പെടയുള്ള ലാൻഡ് സർവേ ടീം വ്യക്തമായി അളന്നു ചിട്ടപ്പെടുത്തിയ ശേഷം,നഷ്ടപരിഹാരം ഉൾപ്പെടെ കാര്യങ്ങൾ തീരുമാനിച്ച ശേഷം  മാത്രമേ ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ വ്യക്തത വരുകയുള്ളു എന്നും വിമാനത്താവള അധികൃതർ പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here