കാഞ്ഞിരപ്പള്ളി:ആദ്യ കാല കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളും എരുമേലി പഞ്ചായത്തിൻ്റെ വൈസ് പ്രസിഡണ്ടുമായിരുന്ന പി കെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) 14-ാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചന, റാലി എന്നിവയ്ക്ക് ശേഷം ചേനപ്പാടി ടൗണിൽ ചേർന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉൽഘാടനം ചെയ്തു.വി ഡി പ്രസന്നകുമാർ അധ്യക്ഷനായി.ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മദ്, തങ്കമ്മ ജോർജ്കുട്ടി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാർ ,വി ഐ അജി, പി എൻ പ്രഭാകരൻ, ടി പി രാധാകൃഷ്ണൻ നായർ, ടി വിഹർഷകുമാർ എന്നിവർ സംസാരിച്ചു.ചിത്രവിവരണം: ആദ്യകാല കമ്മൂണിസ്റ്റ് നേതാക്കളിൽ ഒരാളായ പി കെ രാമകൃഷ്ണൻ നായരു ടെ അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉൽഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here