പ്രവേശനത്തിനായി ഇ-പാസ് വേണമെന്ന തീരുമാനം വന്നതോടെ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. ഉദ്യാനങ്ങളിലെ പ്രവേശന ഫീസിൽ മൂന്ന് ഇരട്ടി വർധനവാണ് വരുത്തിയത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയിരുന്ന ഇവിടെ വലിയ തോതിലുള്ള കുറവാണ് വന്നിരിക്കുന്നത്.അവധി ദിനമായ ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഊട്ടിയിലെവിടെയും എവിടെയും തിരക്ക് അനുഭവപ്പെട്ടില്ല. നാളെ മുതലാണ് ഇ പാസ് നിലവിൽ വരുന്നത്. ഇ-പാസിന് ഫീസ് ഈടാക്കില്ല. ഇ- പാസ് ഉള്ളവർക്ക് മാത്രമായിരിക്കും ചെക്ക്പോസ്റ്റിൽ അനുമതി ലഭിക്കുക. പാസില്ലാത്തവരെ ചെക്ക് പോസ്റ്റ് കടത്തി വിടില്ല. മേയ് 7 മുതൽ ജൂൺ 30 വരെയാണ് ഇ-പാസ് രെജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here