ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ കെ.എല്‍. രാഹുല്‍ ടീമില്‍ ഉള്‍പ്പെട്ടില്ല. നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുംറ തിരിച്ചെത്തി. വാഷിങ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാര്‍ച്ച് രണ്ടിന് നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ മുംബൈക്കെതിരേ തമിഴ്‌നാടിനുവേണ്ടി അദ്ദേഹം കളിക്കുംപരിക്ക് ഭേദമാകുന്ന മുറയ്ക്ക് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. നിലവില്‍ ലണ്ടനിലാണ് രാഹുലുള്ളത്.ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാട്ടിദര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

LEAVE A REPLY

Please enter your comment!
Please enter your name here