ന്യൂഡൽഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെജ്‍രിവാളിനെ ഇ ഡി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കെജ്‍രിവാളിന്റെ കസ്റ്റഡി ഇ ഡി 4 ദിവസം കൂടി നീട്ടി ചോദിച്ചേക്കും എന്നാണ് സൂചന. തെളിവുകൾ ലഭിക്കാൻ കെജ്‍രിവാളിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് ഇ ഡിയുടെ വാദം. കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും , ഫോൺ പാസ്‌വേഡ് നൽകുന്നില്ല എന്നും ഇ ഡി കോടതിയെ അറിയിക്കും.ഫോൺ പരിശോധിക്കാൻ ഇ ഡി ആപ്പിളിനെ സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here