വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘം കേരളത്തിലെത്തി. സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി ഇന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ സംഘം കേരളത്തിലെത്തിയത്.മരണം സംബന്ധിച്ച പ്രാഥമിക വിവര ശേഖരണത്തിനാണ് സി.ബി.ഐ കേരളത്തിലെത്തിയത്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിച്ച കല്‌പറ്റ ഡിവൈ.എസ്.പിയുമായി സി.ബി.ഐ സംഘം കൂടിക്കാഴ്ച നടത്തി. വിവര ശേഖരണത്തിന് ശേഷം സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും.സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ ഉ​ട​ൻ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കാ​ൻ​ ​​ ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സാണ് നിർദ്ദേശിച്ചത്. അ​ന്വേ​ഷ​ണം​ ​വൈ​കു​ന്ന​ത് ​കു​റ്റ​വാ​ളി​ക​ൾ​ക്ക് ​നേ​ട്ട​മാ​കു​മെ​ന്നും കോടതി വ്യക്തമാക്കി. മ​ക​ന്റെ​ ​മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​സി.​ബി.​ഐ​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന​ ​അ​ച്ഛ​ൻ​ ​ടി.​ ​ജ​യ​പ്ര​കാ​ശി​ന്റെ​ ​ഹ​ർ​ജി​യാ​ണ് ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​സി.​ബി.​ഐ​ക്ക് ​വി​ട്ട് ​മാ​ർ​ച്ച് ​ഒ​മ്പ​തി​ന് ​അ​ഡീ.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും​ ​രേ​ഖ​ക​ൾ​ ​കൈ​മാ​റാ​തെ​ ​താ​മ​സി​പ്പി​ച്ചെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു. കേ​സി​ന്റെ​ ​ഫ​യ​ലു​ക​ൾ​ ​മാ​ർ​ച്ച് 26​ന് ​സി.​ബി.​ഐ​ക്ക് ​കൈ​മാ​റി​യെ​ന്നും​ ​വൈ​കാ​ൻ​ ​കാ​ര​ണ​ക്കാ​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചെ​ന്നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.​ ​ഹ​ർ​ജി​ ​ചൊ​വ്വാ​ഴ്ച​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും

LEAVE A REPLY

Please enter your comment!
Please enter your name here