കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ പനമ്പിളളി നഗറിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ഒരു കോടി രൂപയുടെ കവർച്ച നടന്നെന്നാണ് സൂചന. സ്വർണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയതെന്നാണ് വിവരം. കളളൻ അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒന്നരമണിക്ക് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനുശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here