തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഉദയംപേരൂർ പുല്ലുകാട്ട് അമ്പലത്തിനടുത്ത് പുല്ലുകാട്ട് വീട്ടിൽ വിബിൻ രാഘവനെയാണ് (32) ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രണയ ബന്ധത്തിൽ നിന്ന് യുവതി പിൻമാറിയതിന്റെ വൈരാഗ്യത്തിൽ വാടകക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം. ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.