സജിത്ത് പത്തനംതിട്ട  കോട്ടയം : എരുമേലി റേഞ്ച് ഓഫീസിനുകീഴിലുള്ള പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നും കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു .എക്‌സൈസ് ഫ്‌ളൈയിങ് സ്കാഡും പോലീസും പരിശോധന നടത്തിയിട്ടും കണ്ടെത്താത്ത കഞ്ചാവ് ചെടി നാട്ടുകാർ ഫോറെസ്റ്റ് സ്റ്റേഷനിൽ തള്ളിക്കയറി കണ്ടെത്തിയതിലാണ് ദുരൂഹത .സംഭവത്തിന്  കാരണം  നാളുകളായി എരുമേലി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ നടന്നുവരുന്ന ജോലിക്കാരും  മേലുദ്യോഗസ്ഥനും  തമ്മിലുള്ള ശീതസമരമാണെന്ന് പറയപ്പെടുന്നു.എരുമേലി റേഞ്ച് ഓഫീസറെ മാർച്ച് 20 ന് വകുപ്പുതല നടപടിയിലൂടെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു . .വാഗമണ്ണിലെ സിനിമാ ഷൂട്ടിങ്ങും ,മ്ലാവ് വേട്ടയാടൽ കേസും ഇതിനൊക്കെ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു .ഒരു ദിവസം 10000 രൂപയാണ് വനമേഖലയിൽ ഷൂട്ടിങ്ങിനായി ചാർജ് ,എന്നാൽ 15 ദിവസത്തോളം ഷൂട്ടിങ് നടത്തുന്നതിന് ഒന്നര ലക്ഷം മേധാവി വാങ്ങി ഒരു ദിവസത്തെ റെസിപ്റ്റും കൊടുത്തു .ഷൂട്ടിങ് സൈറ്റിൽ ഡ്യൂട്ടിക്ക് ഇട്ട വനിതാ ബീറ്റ് ഓഫീസർ റെസിപ്പ്റ്റ് ഒരു ദിവസത്തെ ആയതിനാൽ രണ്ടാം ദിനം ഷൂട്ടിങ്ങിന് സമ്മതിച്ചില്ല ,ഇതോടെ മേധാവിക്ക് കട്ട കലിപ്പ് .വനിതാ ബീറ്റ് ഓഫീസറെ മാറ്റി പുതിയ ആളെ ,ഇഷ്ടക്കാരനെ അവിടെ നിയോഗിച്ചു .  ഇതുപോലെ തന്നെയാണ് മ്ലാവ് വേട്ടക്കേസിൽ പത്തുലക്ഷം ആവശ്യപ്പെട്ടതും അഞ്ചു ലക്ഷം മേടിച്ചതും തിരിച്ചു കൊടുക്കേണ്ടി വന്നതും .കേരളത്തിലെ ഒരു മന്ത്രിയുടെ ബന്ധുവായിരുന്നു മ്ലാവ് വേട്ട കേസിലെ പ്രതി .പ്രമുഖനായ ഒരു ബിഷപ്പ് വിളിച്ചുപറഞ്ഞിട്ടും ഞാൻ എന്റെ ഡ്യൂട്ടി ചെയ്യും എന്നായിരുന്നു അഞ്ചു ലക്ഷം മേടിച്ച ,വീണ്ടും അഞ്ചുലക്ഷം കൂടി തന്നില്ലേൽ പെങ്ങളെക്കൂടി പ്രതിയാക്കും  എന്ന് പറഞ്ഞ വന വകുപ്പ് ഉദ്യോഗസ്ഥന്റെ മറുപടി .ഇത്തരത്തിൽ വകുപ്പിനുള്ളിലെ ഇടപെടലുകൾ ജോലിക്കാരും മേലുദ്യോഗസ്ഥനും തമ്മിൽ കടുത്തപോരിലേക്ക് എത്തുകയും റേഞ്ച് ഓഫീസർക്കെതിരെ വനിതാ ജീവനക്കാരുടെ പരാതിയും തുടർന്ന് വകുപ്പുതല നടപടി ട്രാൻസ്ഫർ ആയി വരുകയുമായിരുന്നു .ട്രാൻസ്ഫെറിനെ തുടർന്നാണ് പ്ലാച്ചേരി ഫോറെസ്റ്റ്  സ്റ്റേഷനിലെ   കഞ്ചാവ് കൃഷിയും ,പോലീസ് ,എക്‌സൈസ് പരിശോധനയും നാട്ടുകാരുടെ പരിശോധനയും കഞ്ചാവ് ചെടി കണ്ടെത്തിയതുമൊക്കെ .എന്തൊക്കെയോ എവിടൊക്കെയോ മണക്കുന്നുണ്ട് .അല്ലങ്കിൽ ഒരെ  വകുപ്പിലെ ജീവനക്കാർക്കെതിരെ ,വനിതാ ജീവനക്കാരുൾപ്പെടെയുള്ളവരെ ആപ്പിലാക്കാൻ മേലുദ്യോഗസ്ഥൻ ശ്രമിക്കുമോ ?.പ്ലാച്ചേരി ,എരുമേലി ,വണ്ടൻപതാൽ ഫോറെസ്റ്റ് സ്റ്റേഷനുകളിലെ രേഖകൾ പരിശോധിക്കുകയും ചെയ്താൽ സത്യം വെളിപ്പെടാവുന്നതേയുള്ളു .വനം വകുപ്പിനെ മൊത്തത്തിൽ നാണം കെടുത്തിയ പ്ലാച്ചേരി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നു തന്നെയാണ് വനം വകുപ്പ് ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here