വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 35.14 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം പി​ടി​കൂ​ടി. ഇ​തി​ന് 492.15 ഗ്രാം ​തൂ​ക്ക​മു​ള്ള​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ദ​മ്മാ​മി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​ണ് 24 കാ​ര​റ്റി​ന്റെ സ്വ​ര്‍ണം അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍ണം ബാ​ര്‍ രൂ​പ​ത്തി​ലും നാ​ണ​യ​ങ്ങ​ളാ​യും ചെ​യി​നു​ക​ളാ​യും ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here