തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്‍റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉത്തരവ്.

അതിജീവിതയുടെ സമരവും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷണത്തിൽ ഉൾപ്പെടും. പ്രതിയെ അറസ്റ്റ് ചെയ്തത് അടക്കം കേസുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനി തുടരന്വേഷണമാണ് നടക്കേണ്ടത്. അതേസമയം, അന്വേഷണ റിപ്പോർട്ട് അടക്കമുള്ളവ ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ ഓഫീസിന് മുമ്പിൽ അതിജീവിത നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലാണ്.അ​തി​ജീ​വി​ത​ പൊ​ലീ​സി​ൽ​ നി​ന്നും മ​റ്റ് അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ​ നി​ന്നും നി​ര​ന്ത​രം മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​നം നേ​രി​ട്ടു​ കൊ​ണ്ടി​രി​ക്കു​ന്നുവെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കഴിഞ്ഞ ദിവസം കേ​സെ​ടു​ത്തിരുന്നു. മ​നു​ഷ്യ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ് തെ​ക്ക​യി​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ന​ൽ​കി​യ പ​രാ​തി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച​താ‍യും സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

ഡോ. ​പ്രീ​തി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന അ​തി​ജീ​വി​ത​യെ കാണാൻ ക​മീ​ഷ​ണ​ർ രാ​ജ്പാ​ൽ മീ​ണ ത​യാ​റാ​വാ​ത്ത​തും ത​നി​ച്ച് വ​ന്നാ​ൽ മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ എ​ന്ന ഉ​പാ​ധി​വെ​ക്കു​ക​യും ചെ​യ്ത​തി​നെ ​തു​ട​ർ​ന്നാ​ണ് സ​മ​ര​സ​മി​തി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു​ക​ളെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് തേ​ടി വി​വ​രാ​വ​കാ​ശം ന​ൽ​കി​യി​ട്ടും പൊ​ലീ​സ് ല​ഭ്യ​മാ​ക്കി​യി​രു​ന്നി​ല്ല. വി​വ​രാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.പീ​ഡ​ന​ത്തി​നി​ര​യാ​യ ത​ന്നെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്രീ​തി ത​ന്‍റെ മൊ​ഴി പൂ​ർ​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് കാ​ണി​ച്ച് ന​ൽ​കി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​തി​ജീ​വി​ത​യു​ടെ സ​മ​രം. ഇ​ക്കാ​ര്യ​ത്തി​ൽ ഡോ. ​പ്രീ​തി​യു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് റി​പ്പോ​ർ​ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here