ചെന്നൈ: ആവഡിയിൽ  സിദ്ധ ഡോക്ടറെയും ഭാര്യയെയും ഞായറാഴ്ച വൈകിട്ട് മിട്ടനെമില്ലിയിലെ വീട്ടിൽ വെട്ടിക്കൊന്നു.  കൺസൾട്ടേഷൻ തേടിയെത്തിയ രോഗികളുടെ വേഷത്തിൽ പ്രതികൾ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.ആയുർവേദ ഡോക്ടർ . ശിവൻ നായർ(60 ), ഭാര്യ റിട്ടയേർഡ് അധ്യാപിക പ്രസന്നകുമാരി(55 ) എന്നിവരാണ് മരിച്ചത്. മിട്ടനെമില്ലിയിലെ ഗാന്ധി നഗർ മെയിൻ റോഡിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. വീട്ടിൽ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി .കഴിഞ്ഞ ദിവസം രാത്രി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ആവടി-മുത പുതുപ്പേട്ട് പോലീസിന്  ലഭിച്ച വിവരം  .  പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പാക്കം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.ഇരട്ടക്കൊലപാതകത്തെ തുടർന്ന് നൂറിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.  ഇവരുടെ വീട്ടിൽ നിന്ന്  ആഭരണങ്ങൾ കാണാതായതി  പൊലീസ് .  . മുത്തപുതുപേട്ട് പോലീസ് അന്വേഷണം തുടങ്ങി.എരുമേലി ഒഴക്കനാട് പുഷ്പവിലാസം പുരുഷോത്തമൻ(മണിസാർ -വെള്ളനാടി എസ്റ്റേറ്റ് )നായരുടെ മകളാണ് കൊല്ലപ്പെട്ട പ്രസന്നകുമാരി .ഭർത്താവ് ശിവൻ നായർ പാലാ സ്വദേശിയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here