തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് ഇ​ന്നു വ​ട​ക്കു​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്തു തു​ട​ക്ക​മാ​കും. രാ​ത്രി എ​ഴി​ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗം വെ​ടി​ക്കെ​ട്ടി​ന് ആ​ദ്യം തി​രി കൊ​ളു​ത്തും. തു​ട​ര്‍​ന്ന് പാ​റ​മേ​ക്കാ​വി​ന്‍റെ​യും വെ​ടി​ക്കെ​ട്ടി​നു തു​ട​ക്ക​മാ​കും.

മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി പി.​എം. സ​തീ​ശി​നാ​ണ് ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ചു​മ​ത​ല. 8.30 വ​രെ​യാ​ണ് സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം.ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് പ്ര​ധാ​ന വെ​ടി​ക്കെ​ട്ട്. പ​ക​ല്‍​പ്പൂ​ര​ത്തി​ന് ഉ​പ​ചാ​രം ചൊ​ല്ലി​പ്പി​രി​ഞ്ഞ ശേ​ഷ​വും വെ​ടി​ക്കെ​ട്ടു​ണ്ടാ​കും. വെ​ള്ളി​യാ​ഴ്ച​യാ​ണ് പൂ​രം.

LEAVE A REPLY

Please enter your comment!
Please enter your name here